Advertisement

‘സർക്കാരും ഗവർണറും തമ്മിൽ ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ല’: എ കെ ബാലൻ

January 26, 2020
0 minutes Read

സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. ഇതാദ്യമായല്ല സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടാകുന്നത്. ഗവർണറും സർക്കാരും വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. പ്രതിപക്ഷത്തിന്റേത് കലക്കവെള്ളത്തിൽ മീൻ പിടിക്കലെന്നും എ കെ ബാലൻ പറഞ്ഞു.

ഭരണഘടനാപരമായി സ്പീക്കറും ഭരണഘടനാപരമായി സർക്കാരും ഭരണഘടനാ പരമായി തന്നെ ഗവർണറും കടമകൾ നിർവഹിക്കും. അതിൽ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അത് ചർച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാകുന്നതിൽ തെറ്റൊന്നും ഇല്ലെന്നും എ കെ ബാലൻ വ്യക്തമാക്കി.

ഗവർണർക്ക് ഭരണഘടനാപരമായി ചില അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നില്ല. സംശയങ്ങളും വിമർശനങ്ങളും സ്വാഭാവികമാണ്. അതിന് സർക്കാർ മറുപടി നൽകുമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top