റിപ്പബ്ലിക് ദിനാഘോഷത്തിനിടെ തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ; വീഡിയോ

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ. മധ്യപ്രദേശിലാണ് സംഭവം. ദേവേന്ദ്ര സിംഗ് യാദവ്, ചന്ദു കുഞ്ചിർ എന്നീ നേതാക്കളാണ് തമ്മിലടിച്ചത്.

റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇൻഡോറിലെ കോൺഗ്രസ് ആസ്ഥാനമായ ഗാന്ധി ഭവനിൽ മുഖ്യമന്ത്രി കമൽ നാഥ് ത്രിവർണ പതാക ഉയർത്താനായി എത്തുന്നതിന് തൊട്ടുമുൻപാണ് സംഭവം. വാക്കുതർക്കത്തെ തുടർന്നാണ് തമ്മിലടി നടന്നത്.

ഇരുവരും പരസ്പരം മർദിക്കാൻ തുടങ്ങിയതോടെ പൊലീസും മറ്റ് പ്രവർത്തകരും ഇടപെട്ട് ഇരുവരേയും പിടിച്ചുമാറ്റി. ഇതിന് പിന്നാലെ കമൽ നാഥ് സ്ഥലത്തെത്തുകയും പതാക ഉയർത്തുകയുമായിരുന്നു. കോൺഗ്രസ് നേതാക്കളുടെ തമ്മിലടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More