ഗുരുവായൂർ ദേവസ്വം പുതിയ ഭരണസമിതി സ്ഥാനമേറ്റു; ചെയർമാനായി വീണ്ടും കെ.ബി മോഹൻദാസ്

ഗുരുവായൂർ ദേവസ്വത്തിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ആദ്യ യോഗത്തിൽ ചെയർമാനായി അഡ്വ. കെ ബി മോഹൻദാസിനെ വീണ്ടും തെരഞ്ഞെടുത്തു.
ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ദേവസ്വം കമ്മീഷണർ പി.വേണുഗോപാൽ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. 5 പേർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്തും, ചെയർമാൻ ആയിരുന്ന കെ.ബി. മോഹൻദാസും ആദ്യം സത്യപ്രതിജ്ഞ ചെയ്തു രണ്ടു പേരും സിപിഐഎം പ്രതിനിധികളാണ്. മുൻ എംഎൽഎയും വൈക്കം സ്വദേശി യുമായ കെ അജിത്ത് സിപിഐ, കാലടി കിഴക്കേ പുറത്ത് കെ.വി.ഷാജി (ജനതദൾ എസ്). കണ്ണൂർ സ്വദേശി ഇ.പി.ആർ വേശാല (കോൺ.എസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
എൻസിപി അംഗം മറ്റൊരു ദിവസം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന മികവ് കണക്കാക്കിയാക്കി പൂർത്തീകരിക്കേണ്ട പദ്ധതികളുടെ തുടർച്ചയ്ക്ക് കൂടി വേണ്ടിയാണ് കെ.ബി. മോഹൻ ദാസിന് തന്നെ വീണ്ടും ചെയർമാൻ നൽകാൻ ഗവൺമെന്റിന് പ്രേരിപ്പിച്ചത് എന്ന് ദേവസ്വം മന്ത്രി പറഞ്ഞു.
രണ്ട് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ക്ഷേത്രം തന്ത്രി, ക്ഷേത്രം ഊരാളൻ, സാമൂതിരി രാജ എന്നിവരടങ്ങിയ സ്ഥിരം അംഗങ്ങൾ ഉൾപ്പടെ ഒമ്പത് അംഗങ്ങൾ ചേർന്നതാണ് ദേവസ്വം ഭരണസമിതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here