‘എനിക്ക് ഒമറിനെ കണ്ടിട്ട് മനസ്സിലായില്ല’: തടങ്കലിൽ നിന്ന് മോചിതനായ ഒമറിന്റെ ചിത്രം പങ്കുവച്ച് മമതാ ബാനർജി

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ചിത്രം പങ്കുവച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
‘ഒമറിനെ ചിത്രത്തിൽ നിന്ന് മനസ്സിലാകുന്നില്ല. എനിക്ക് വിഷമം തോന്നുന്നു. ഇത് നമ്മുടെ ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്നു എന്നത് നിർഭാഗ്യകരമാണ്. ഇത് എന്ന് അവസാനിക്കും ?’
ചിത്രത്തിൽ നടുക്കവും വിഷമവും രേഖപ്പെടുത്തി നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം നേതാവ് സീതാരാം യെച്ചൂരി, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി പേർ കേന്ദ്രസർക്കാരിന്റെ മനുഷ്യത്വ രഹിത നടപടിക്കെതിരെ രംഗത്തെത്തി.
This picture points to a very disturbing fact about the central government. A former CM, who is also a former Union Minister, has been detained for months without any charge. And he and his party have been the biggest votaries of India. https://t.co/1sbSfOwQZo
— Sitaram Yechury (@SitaramYechury) January 25, 2020
മെഹ്ബൂബ മുഫ്തി കരുതൽ തടങ്കലിലായതിനാൽ മുഫ്തിയുടെ മകളാണ് മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്നത്.
To those treating @OmarAbdullah’s illegal & prolonged detention with nonchalance, would serve you well to remember he’s been in solitary confinement away from family & loved ones since 6 months. Physical appearances & tweeting are the least of his concerns
— Mehbooba Mufti (@MehboobaMufti) January 25, 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here