Advertisement

നാടുവിട്ട രാജ്ഭവൻ ജീവനക്കാരൻ തിരിച്ചെത്തി

January 26, 2020
Google News 0 minutes Read

നാടുവിട്ട രാജ്ഭവൻ ജീവനക്കാരൻ വിനോദ് തിരിച്ചെത്തി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് നാട് വിട്ടതെന്ന് വിനോദ് പറഞ്ഞു. തമിഴ്‌നാട്ടിലെ വിവിധ ആരാധനാലയങ്ങളിൽ കഴിയുകയായിരുന്നു വിനോദ്.

മേലുദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചുവെന്നും ഇനി രാജ്ഭവനിലെ ജോലിക്ക് താത്പര്യമില്ലെന്നും വിനോദ് പറഞ്ഞു. രാജ്ഭവനിൽ ലാസ്‌കർ തസ്തികയിൽ ജോലി ചെയ്യുന്ന വിനോദ് രാജിനെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനിൽ ലാസ്‌കർ ജോലിക്ക് പ്രവേശിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here