Advertisement

പത്മശ്രീ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് പങ്കജാക്ഷിയമ്മ

January 26, 2020
1 minute Read

പത്മശ്രീ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നോക്കുവിദ്യ പാവക്കൂത്ത് കലാകാരി പങ്കജാക്ഷിയമ്മ. അന്യം നിന്ന് പോയ കലാരൂപത്തിന് കിട്ടിയ അംഗീകാരമെന്ന് പങ്കജാക്ഷിയമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
അപൂര്‍വ്വ കലാരൂപത്തിന് ലഭിച്ച വിലമതിക്കാനാകാത്ത പുരസ്‌കാരനേട്ടത്തില്‍ മോനിപ്പള്ളിയിലെ പങ്കജാക്ഷിയമ്മയുടെ കുടുംബവും ആഹ്ലാദത്തിലാണ്. പുരസ്‌കാര നേട്ടത്തില്‍ നിരവധി പേരാണ് ആശംസകളുമായി പങ്കജാക്ഷിയമ്മയുടെ വീട്ടിലെത്തുന്നത്.

ആയുസിന്റെ സമര്‍പ്പണത്തിന് എണ്‍പത്തിയഞ്ചാം വയസില്‍ ലഭിച്ച അംഗീകാരത്തില്‍ പങ്കജാക്ഷിയമ്മ സന്തോഷം പങ്കുവച്ചു. അന്‍പത് വര്‍ഷത്തെ സേവനം കണക്കിലെടുത്താണ് പങ്കജാക്ഷിയമ്മയ്ക്ക് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചത്. മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയില്‍ കുത്തി നിര്‍ത്തിയ പാവയുടെ തണ്ടിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. ഓര്‍മ്മക്കുറവുണ്ടാകും മുന്‍പേ കൊച്ചുമകള്‍ രഞ്ജിനിക്കും പാവകളിയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിരുന്നു പങ്കജാക്ഷിയമ്മ. വിദേശ രാജ്യങ്ങളിലടക്കം പാവകളിയെത്തിക്കാന്‍ പങ്കജാക്ഷിയമ്മയെത്തി. ഇവര്‍ക്കായി ഭര്‍ത്താവ് ശിവരാമപ്പണിക്കര്‍ നിര്‍മിച്ച് നല്‍കിയ പാവകള്‍ ഇപ്പോഴും വീട്ടിലെ ശേഖരത്തില്‍ സൂക്ഷിച്ചിരുക്കുകയാണ്.

Story Highlights- Pankajakshi Amma, Padma Shri award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top