ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ; ആഘോഷങ്ങള്‍ക്ക് ഒന്‍പത് മണിയോടെ രാജ്പഥില്‍ തുടക്കമാവും
എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷങ്ങള്‍ക്ക് ഒന്‍പത് മണിയോടെ രാജ്പഥില്‍ തുടക്കമാവും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ വിശിഷ്ടാതിഥി ആവും. ദേശീയ യുദ്ധസ്മാരകത്തില്‍ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാവുക.
റിപ്പബ്ലിക് ദിന പരേഡ് ലെഫ്. ജനറല്‍ അസിത് മിസ്ത്രി നയിക്കും. സേന വിഭാഗങ്ങളുടെ പ്രകടനങ്ങള്‍ പരേഡിന്റെ ഭാഗമാവും. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഒരുക്കുന്ന ആകാശ കാഴ്ചകളും പരേഡില്‍ ഉണ്ടാകും. ഇന്ത്യന്‍ വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും അവതരിപ്പിക്കും
അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകള്‍. ആശയപരമായ എതിര്‍പ്പുകള്‍ അക്രമത്തിന്റെ പാതയിലേക്ക് പോകരുതെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കേവിന്ദിന്റെ റിപ്പബ്ലിക് ദിന സന്ദേശം. മന്‍കി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
Story Highlights- seventy-first Republic day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here