ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; വാക്‌പോര് കടുപ്പിച്ച് അമിത് ഷായും കേജ്‌രിവാളും

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നു. മൂന്ന് വിധം തെരഞ്ഞെടുപ്പ് റാലികളാണ് ആം ആദ്മി പാർട്ടിയും ബിജെപിയും നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷായും കേജ്‌രിവാളും സജീവമായതോടെ ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വാക്‌പോരും കനക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയുടെ കൈയിൽ നിന്ന് ഡൽഹിയെ തിരിച്ചുപിടിക്കാൻ അമിത് ഷാ നേരിട്ട് ഇറങ്ങിയതോടെയാണ് രാഷ്ട്രീയ വാക്‌പോർ മുറുകുന്നത്. നവമാധ്യമങ്ങളിലും ഇത് പ്രകടമാണ്.
യമുന വിഹാറിലെ പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം ട്വീറ്ററിൽ പോസ്റ്റ് ചെയ്ത അമിത് ഷായ്ക്ക് റീട്വീറ്റ് ചെയ്താണ് കേജ്‌രിവാൾ മറുപടി നൽകിയത്. കഴിഞ്ഞ അഞ്ച് വർഷം 24 മണിക്കൂർ സൗജന്യ വൈദ്യുതി, വെള്ളം, ബസ് യാത്ര തുടങ്ങിയവ നൽകിയത് ആരാണെന്ന് ചോദിക്കണം എന്നാണ് അമിത് ഷായോട് കേജ്‌രിവാൾ ആവശ്യപ്പെട്ടത്. കൂടാതെ വിദ്യാഭ്യാസമേഖലയിലെ വികസനത്തെപ്പറ്റിയും വാക്‌പോര് രൂക്ഷമാണ്.
आप भाजपा समर्थकों से ज़रूर पूछिएगा 5 साल उनके बच्चों की पढ़ाई का ख्याल किसने रखा,उनके लिए 24 घंटे बिजली किसने की,जब आपने इतनी महंगाई कर दी तो उनके बिजली पानी बस यात्रा फ़्री करके किसने उन्हें गले लगाया? ये सब मेरे दिल्ली परिवार के लोग हैं सर,मैंने इनका बड़ा बेटा बनके ख्याल रखा है https://t.co/7SPUk1s1ZW
— Arvind Kejriwal (@ArvindKejriwal) January 25, 2020
നരേല, ബവാന, ഗാന്ധിനഗർ തുടങ്ങിയിടങ്ങളിലാണ് ഇന്ന് ആം ആദ്മി പാർട്ടിയുടെ റാലി. അമിത് ഷായുടെയും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെയും റാലികൾ ഇന്ന് മണ്ഡലത്തിലുണ്ട്.
delhi election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here