Advertisement

കുമ്മനത്തിന്റെ പദവിയെ ചൊല്ലി തർക്കം; ബിജെപി അധ്യക്ഷ പ്രഖ്യാപനം നീണ്ടേക്കും

January 27, 2020
1 minute Read

ബിജെപി സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം നീളാൻ സാധ്യത. ആർഎസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണിത്. കുമ്മനം രാജശേഖരന്റെ പദവിയെച്ചൊല്ലിയാണ് പോര്.

വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 22 സ്ഥലങ്ങളിൽ അധ്യക്ഷന്മാരെ നിയമിച്ചെങ്കിലും കേരളം ബിജെപിക്ക് കീറാമുട്ടിയായി തുടരുകയാണ്. ആർഎസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും മുൻപ് കുമ്മനത്തിന്റെ പദവിയിൽ തീരുമാനം വേണമെന്ന കടുത്ത നിലപാടിലാണ് സംസ്ഥാന ആർഎസ്എസ് നേതൃത്വം. ദേശീയ നേതൃത്വത്തിലേക്ക് കുമ്മനത്തെ ഉയർത്തണമെന്നാണ് ആവശ്യം.

read also: കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കണം: ആര്‍എസ്എസ്

അതേസമയം ആർഎസ്എസ് സമ്മർദത്തിന് വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് ദേശീയ സംഘടന സെക്രട്ടറി ബി.എൽ സന്തോഷ്. കഴിഞ്ഞ രണ്ടു തവണ ആർഎസ്എസ് നിർദേശത്തിന് വഴങ്ങി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുത്തതെങ്കിലും ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ആർഎസ്എസ് സംസ്ഥാന ഘടകവും ബി.എൽ സന്തോഷും തമ്മിലുള്ള ശീതയുദ്ധവും ചർച്ചകൾ വഴിമുട്ടാൻ കാരണമായി.

story highlights- RSS, BJP state president, kummanam rajasekharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top