Advertisement

ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം കുറയും

January 27, 2020
1 minute Read

സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ നികുതി വരുമാനം കുറയുന്നത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ വരുമാനത്തിന്റെ ഏതാണ്ട് 80 ശതമാനവും പ്രത്യക്ഷ നികുതിയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഇതിലുണ്ടാകുന്ന കുറവ് നികത്താതെ സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ല. കൂടുതല്‍ തുക കടമെടുക്കുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള മാര്‍ഗം.

പതിമൂന്നരലക്ഷം കോടി രൂപ ഈ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി വരുമാനമായി ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ. മുന്‍ വര്‍ഷം ലഭിച്ചതിനേക്കാള്‍ 17 ശതമാനം വളര്‍ച്ചയായിരുന്നു ലക്ഷ്യം. എന്നാല്‍ കോര്‍പറേറ്റ് നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് തിരിച്ചടിയായത്. ഈ സാഹചര്യത്തില്‍ മുന്‍ വര്‍ഷം ലഭിച്ചതിനേക്കാള്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 10 ശതമാനം വരെ കുറവുണ്ടാകും.

രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച അഞ്ച് ശതമാനത്തിന് അടുത്തായിരിക്കുമെന്നാണ് വിലയിരുത്തല്‍. പതിനൊന്ന് വര്‍ഷത്തിലെ കുറഞ്ഞ നിരക്കാണിത്. ഈ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി വരുമാനം പതിനൊന്നര ലക്ഷം കോടിയില്‍ നിന്ന് താഴേയ്ക്ക് പോകും. പ്രത്യക്ഷ നികുതി പിരിവ് കുറയുന്നത് എങ്ങനെ നേരിടണമെന്നതില്‍ ഒരു ധാരണയും രൂപപ്പെട്ടിട്ടില്ല.

Story Highlights: Direct tax revenue,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top