Advertisement

നെടുമ്പാശേരിയിൽ മൂന്ന് കേസുകളിലായി പിടികൂടിയത് ഒന്നേമുക്കാൽ കിലോ സ്വർണം

January 27, 2020
1 minute Read

നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്ന് മൂന്ന് കേസുകളിലായി ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ രണ്ട് സ്ത്രീകളിൽ നിന്നും ഒരു പുരുഷനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

Read Also: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

കോലാലംപൂരിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് പേസ്റ്റ് രൂപത്തിലുള്ള മുക്കാൽ കിലോ സ്വർണം കടത്താൻ ശ്രമിച്ചു. തങ്കവള പോലെ കാലുകളിൽ അണിഞ്ഞ കാൽ കിലോ സ്വർണം ഷാർജയിൽ നിന്നെത്തിയ കൊച്ചി സ്വദേശിയായ യുവതിയിൽ നിന്ന് കണ്ടെത്തി. ഈ രണ്ടു കേസുകളും നെടുമ്പാശേരി വിമാനത്താവളത്തിലെ ഏയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്.

ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശിയിൽ നിന്ന് പേസ്റ്റ് രൂപത്തിൽ അരയിൽ ഒളിപ്പിച്ച നിലയിൽ 750 ഗ്രാം സ്വർണം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സ്വർണ കള്ളക്കടത്തിന് സ്ത്രീകളെ ഉപയോഗിക്കാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കസ്റ്റംസ് എയർ ഇൻജലിജൻസ് വിഭാഗം പരിശോധന കർശനമാക്കിയത്.

 

 

nedumbassery, cochin airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top