എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ആർക്കും വേണ്ടെങ്കിൽ അടച്ച് പൂട്ടും

പൊതുമേഖലാ കമ്പനിയായ എയർ ഇന്ത്യയുടെ മൊത്തം ഓഹരികളും വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നഷ്ടത്തിലായ കമ്പനി കനത്ത സാമ്പത്തിക ബാധ്യതയിലാണെന്നും സ്വകാര്യവത്കരണം അത്യാവശ്യമാണെന്നും കേന്ദ്രം. ആരും വാങ്ങിയില്ലെങ്കിൽ കമ്പനി അടച്ച് പൂട്ടും.
Read Also: എയർ ഇന്ത്യ അഴിമതികേസ്; എൻഫോഴ്‌സ്‌മെന്റും സിബിഐയും അന്വേഷണം വീണ്ടും ഊർജിതമാക്കി
വിൽപനയുമായി ബന്ധപ്പെട്ട് താത്പര്യപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് 17 ആണ് അവസാന തിയതി. വാങ്ങുന്നവർ കടബാധ്യത മുഴുവനായി ഏറ്റെടുക്കേണ്ടി വരും. വിദേശ കമ്പനികൾക്ക് ഇന്ത്യൻ കമ്പനികളുമായി ചേർന്ന് മാത്രമേ സ്ഥാപനം സ്വന്തമാക്കാനാകൂ.
ഇന്ത്യയിലെ തന്നെ സ്വകാര്യ വിമാന കമ്പനി ഇൻഡിഗോയും വിദേശ കമ്പനിയായ എത്തിഹാദും എയർ ഇന്ത്യയെ വാങ്ങാൻ കേന്ദ്രവുമായി നേരത്തെ ചർച്ച നടത്തിയിരുന്നെങ്കിലും നടപടി ആയിരുന്നില്ല. 23,000 കോടി ബാധ്യതയുള്ള കമ്പനിക്ക് 26 കോടി രൂപ ദിനം തോറും നഷ്ടമുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാഗികമായ സ്വകാര്യവത്കരണത്തിന് പുറമെയാണ് മുഴുവനായുള്ള വിൽപനയും. 2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിൽക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാൽ ആരും വാങ്ങാനെത്തിയിരുന്നില്ല.
air india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here