കെപിസിസി പുതിയ ഭാരവാഹികളുടെ പ്രഥമയോഗം ഇന്ന്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ പ്രഥമയോഗം ഇന്ന്. ചുമതലകൾ വിഭജിച്ച് നൽകലും പൗരത്വ നിയമത്തിൽ തുടർ സമര പരിപാടികളുമാണ് പ്രധാന അജണ്ട.
രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം ചേരുന്നത്. ഭാരവാഹികൾക്കുള്ള ചുമതലകൾ വിഭജിച്ച് കൊടുക്കലാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട. പൗരത്വ നിയമത്തിനെതിരായ തുടർസമരങ്ങളും ചർച്ചക്ക് വരും. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ആലോചനകളും യോഗത്തിലുണ്ടായേക്കും. ഭാരവാഹി പട്ടികയ്
ക്കെതിരെ പല നേതാക്കളും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് യോഗമെന്നതും ശ്രദ്ധേയമാണ്.
പട്ടികയ്‌ക്കെതിരെ കെ മുരളീധരൻ ഉന്നയിച്ച വിമർശനവും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി ചുമതലയേറ്റ് ഒരു വർഷം കഴിഞ്ഞാണ് സഹഭാരവാഹികളെ നിയമിച്ചിരിക്കുന്നത്. കെപിസിസി ഭാരവാഹി പട്ടികയിൽ ആകെ 47 പേരാണ് ഉള്ളത്. ഇതിൽ 12 പേർ വൈസ് പ്രസിഡന്റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ്. പാർട്ടി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഇന്നത്തെ യോഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here