Advertisement

കടുവയുടെ വായിൽ നിന്ന് അദ്ഭുതകരമായ രക്ഷപ്പെടൽ; വീഡിയോ

January 27, 2020
Google News 5 minutes Read

കൊന്നു തിന്നാൻ നോക്കിയിരുന്ന കടുവയുടെ വായിൽ നിന്ന് യുവാവിന്റെ അദ്ഭുതകരമായ രക്ഷപ്പെടൽ. മഹാരാഷ്ട്രയിലെ ഭണ്ഡാരാ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. കാട്ടിൽ നിന്ന് നാട്ടിലെത്തിയ കടുവയുടെ മുന്നിൽ യുവാവ് പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ദേശീയ പാതയിലായിരുന്നു കടുവ ഇറങ്ങിയത്. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചു. കടുവയെ പ്രകോപിപ്പിക്കരുതെന്ന് ജനങ്ങൾക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ആളുകൾ കടുവയെ കാണാൻ തടിച്ചുകൂടി.

നൂറുകണക്കിനാളുകളാണ് കടുവയെ പിന്തുടർന്ന് ഓടിയത്. ഇതിൽ മൂന്നു പേരെ കടുവ ആക്രമിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. ഏറെ നേരം യുവാവിനെ കടുവ പിടിച്ചുവച്ചു. നാട്ടുകാർ ശബ്ദമുണ്ടാക്കിയതോടെ കടുവ യുവാവിനെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. നാട്ടുകാരിൽ ചിലരാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here