ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി; കഠിനാധ്വാനം ചെയ്താലേ വിജയിക്കാനാവൂ: മുല്ലപ്പള്ളി രാമചന്ദ്രന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഠിനാധ്വാനം ചെയ്താലെ വിജയിക്കാനാവൂ. പുതിയ ഭാരവാഹികളെല്ലാം യോഗ്യരും അര്‍ഹരുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ഭാരവാഹികളുടെ പ്രഥമ യോഗത്തിലാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം. നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസിയുടെ ഭാരവാഹിപട്ടികയോട് കെ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പല തരത്തിലുള്ള പരാതികളുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് പാടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള നിര്‍ദേശമാണ് ഭാരവാഹി യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയിരിക്കുന്നത്. കെ സി വേണുഗോപാലും സമാനമായ നിലപാടാണ് സ്വീകരിച്ചത്.
സമൂഹ മാധ്യമങ്ങളിലും ഇത്തരം പ്രതികരണങ്ങള്‍ പാടില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് മികച്ച ഒരു ഭാരവാഹി പട്ടികയാണ് വന്നിരിക്കുന്നത്. വിമര്‍ശനങ്ങള്‍ പരമാവധി പാര്‍ട്ടി ഫോറത്തിനകത്ത് മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഹരായ ആളുകള്‍ പുറത്തുണ്ട്. ഒരു പാര്‍ട്ടിയാകുമ്പോള്‍ നേതൃസ്ഥാനത്ത് കുറച്ച് ആളുകളെ മാത്രമെ നിയമിക്കാനാകൂ. എന്നുവച്ച് മറ്റുള്ളവര്‍ യോഗ്യതയില്ലാത്തവര്‍ ആണെന്നല്ല. അടുത്ത തവണ ചിലപ്പോള്‍ അവര്‍ നേതൃസ്ഥാനത്തേക്ക് എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരന്റെ നിലപാടുകളെ പരസ്യമായി തള്ളുന്ന തരത്തിലുള്ള നിലപാടുകളാണ് മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ സ്വീകരിച്ചത്.
Story Highlights: mullapalli ramachandran, Kpcc list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here