Advertisement

എൻആർസി പട്ടിക: രണ്ടായിരത്തോളം ട്രാൻസ്ജെൻഡറുകൾ പുറത്ത്; കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടിസ്

January 27, 2020
1 minute Read

ദേശീയ പൗരത്വ പട്ടികയിൽ നിന്ന് രണ്ടായിരത്തോളം ട്രാൻസ്ജെൻഡറുകൾ ഒഴിവാക്കപ്പെട്ടെന്ന പരാതിയിൽ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നോട്ടിസ്. അസമിൽ നടപ്പാക്കിയ പൗരത്വ പട്ടികയിൽ നിന്നാണ് ട്രാൻസ്ജെൻഡറുകളെ വെട്ടിയത്. സംഭവത്തിൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് കേന്ദ്രത്തിന് നോട്ടീസയച്ചത്.

അസമിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജായ സ്വാതി ബിധന്‍ ആണ് പരാതിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. പൗരത്വ പട്ടികയിലെ ലിംഗം രേഖപ്പെടുത്തേണ്ട കോളത്തിൽ പുരുഷൻ, സ്ത്രീ, മറ്റുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗം ഉണ്ടായിരുന്നുവെന്നും ട്രാൻസ്ജെൻഡറുകളോട് പുരുഷൻ, സ്ത്രീ എന്നീ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്ന് അടയാളപ്പെടുത്താൻ നിർബന്ധിച്ചു എന്നും സ്വാതി ബിധന്‍ പരാതിയിൽ പറയുന്നു. ട്രാൻസ്ജൻഡറുകളിൽ അധിക ആളുകളും ഉപേക്ഷിക്കപ്പെട്ടവരാണെന്നും അസമിലെ പൗരത്വ പട്ടികയ്ക്കു വേണ്ട 1971നു മുൻപുള്ള രേഖകൾ അവരോടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

2019ലെ ട്രാൻസ്ജെൻഡേഴ്‌സ് പേഴ്‌സണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ്) നിയമപ്രകാരം ഇവർക്കെതിരെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പരമായി വിവേചനങ്ങൾ പാടില്ലെന്ന് നിഷ്കർഷയുണ്ട്. ഇതിനെ മറികടന്നാണ് എൻആർസി രേഖകൾ തയ്യാറാക്കിയിരിക്കുന്നത്.

അതേ സമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തില്‍ പുനരാലോചന വേണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പൗരത്വ നിയമം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്.

പ്രമേയത്തില്‍ തീരുമാനമെടുക്കും മുന്‍പ് നിയമവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കണമെന്നാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതല്ല നിയമഭേദഗതിയെന്നും ഇന്ത്യ അറിയിച്ചു. പഴയകാല യൂറോപ്യന്‍ സമൂഹത്തിലും സമാനമായ നിലപാടുകളുണ്ടായിരുന്നു എന്നും ഇന്ത്യ വിശദീകരിച്ചു.

Story Highlights: CAA, NRC, NPR, Transgenders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top