Advertisement

മുല്ലപ്പെരിയാർ കേസ്; ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും

January 28, 2020
Google News 1 minute Read

മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും. വേനൽക്കാലത്ത് അണക്കെട്ടിൽ നടത്തേണ്ട അറ്റകുറ്റപ്പണികളുടെ മുന്നോടിയായാണ് പരിശോധന.

കേന്ദ്ര ജലക്കമ്മിഷൻ ചീഫ് എഞ്ചിനീയർ ഗുൽസൻ രാജിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്ന് ഉച്ചയോടെ മുല്ലപ്പെരിയാറിലെത്തും. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവെ, ഗാലറി എന്നിവിടങ്ങളിൽ സമിതി പരിശോധന നടത്തും.

ഈ മാസം 22 ന് അഞ്ചംഗ ഉപസമിതി അണക്കെട്ട് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 13 ഷട്ടറുകളിൽ ഒന്ന്, എട്ട്, ഒൻപത് എന്നിവ ഉയർത്തി പരിശോധിച്ചു. നിലവിൽ 119 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മിനിറ്റിൽ 41.3 ലിറ്ററാണ് സ്വീപ്പേജ് വെള്ളത്തിന്റെ അളവ്.

Story Highlights- Muallaperiyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here