മഹാശൃംഖലയിൽ പങ്കെടുത്തു; ലീഗ് നേതാവിനെ സസ്പെൻഡ് ചെയ്തു

എൽഡിഎഫ് സംഘടിപ്പിച്ച മഹാശൃംഖലയിൽ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ബഷീറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസാണ് അറിയിച്ചത്.
ലീഗ് പ്രാദേശിക നേതാവ് എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തത് ഇന്നലെ വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. കോഴിക്കോട് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ. എം ബഷീറാണ് മനുഷ്യശൃംഖലയിൽ പങ്കെടുത്തത്. പൗരനെന്ന നിലയിലാണ് മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതെന്നും അതിൽ തെറ്റില്ലെന്നും കെ എം ബഷീർ പറഞ്ഞിരുന്നു.
വർത്തമാന കാലത്തിന്റെ ആവശ്യമായാണ് മനുഷ്യ ശൃംഖലയെ കാണുന്നത്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മനുഷ്യ ശൃംഖലയിൽ അണി ചേരുക എന്നത് തന്റെ ബാധ്യതയായി കണക്കാക്കുന്നുവെന്നും ബഷീർ കൂട്ടിച്ചേർത്തു.
Story Highlights- Muslim League, Human Chain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here