Advertisement

ദേശീയ പതാകയോട് അനാദരവ്; അംഗൻവാടി ജീവനക്കാർക്ക് എതിരെ കേസെടുത്തു

January 28, 2020
1 minute Read

കോഴിക്കോട് കട്ടിപ്പാറ നടുക്കുന്നുമ്മൽ നാലാം വാർഡ് അംഗൻവാടി ജീവനക്കാർക്ക് എതിരെ ദേശീയപതാകയോട് അനാദരവ് കാണിച്ചതിന് പൊലീസ് കേസെടുത്തു. രാത്രി ഏറെ വൈകിയും ദേശീയ പതാക താഴ്ത്താതിരുന്നതിനാണ് താമരശേരി പൊലീസ് കേസ് എടുത്തത്.

രാവിലെ ദേശീയ പതാക ഉയർത്തിയ ജീവനക്കാർ വൈകിട്ട് പതാക താഴ്ത്താനുള്ള നടപടി സ്വീകരിച്ചില്ല. രാത്രിയിലും ദേശീയ പതാക താഴ്ത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

തുടർന്ന് രാത്രി എട്ട് മണിയോടെ പൊലീസ് സ്ഥലത്തെത്തിയാണ് പതാക താഴ്ത്തിയത്. സംഭവത്തിൽ അംഗനവാടി വർക്കറായ കെ ശാരദ, ഹെൽപ്പർ കെ എസ് രജനി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

 

 

national flag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top