പാകിസ്താനിൽ വിവാഹ വേദിയിൽ നിന്ന് ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു

വിവാഹ വേദിയിൽ നിന്ന് ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു. പാകിസ്താനിലെ സിന്ദ് പ്രവിശ്യയിലാണ് സംഭവം.
സമാന സംഭവം മുമ്പും നടന്നിട്ടുണ്ടെന്നും രണ്ടാഴ്ച്ചയ്ക്കിടെ ഇത് മൂന്നാമത്തെ സംഭവമാണെന്നും ഓൾ പാകിസ്താൻ ഹിന്ദു പഞ്ചായത്ത് ജനറൽ സെക്രട്ടറി രവി ധവാനി പറയുന്നു.
മതിയാരി ജില്ല സ്വദേശിനിയായ പെൺകുട്ടിയെ ബനോറിയയിലെത്തിച്ചാണ് മതപരിവർത്തനം നടത്തി മറ്റൊരു വ്യക്തിയെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്.
ഇതിന് മുമ്പ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോട്ട് ഗുലാം മുഹമ്മദ് ടൗണിൽ നിന്ന് 25 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
Story Highlights – pakistan bride abducted converted to islam married off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here