കാമുകനൊപ്പം പോകാൻ മകനെ കട്ടിലിലെ അറയിൽ അടച്ചു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കാമുകനൊപ്പം പോകാൻ മകനെ കട്ടിലിലെ അറയിൽ അടച്ച് യുവതി. ഒടുവിൽ ശ്വാസംകിട്ടാതെ രണ്ടര വയസ്സുകാരന് മരണത്തിന് കീഴടങ്ങി. ഛത്തീസ്ഗറിലാണ് മനുഷ്യമനസ്സാക്ഷിയെ നടക്കിയ സംഭവം അരങ്ങേറിയത്.

ഞായറാഴ്ച ജോലി കഴിഞ്ഞ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് ദശ്രത് മനസ്സിലാക്കുന്നത്. ആദ്യം ഭാര്യ വീട്ടിൽ പോയതായിരിക്കുമെന്ന് കരുതി. പിന്നീട് യുവതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മകനെ കട്ടിലിലെ അറയിൽ അടച്ച വിവരം പറയുന്നത്.

കുട്ടിയുടെ വായിൽ ഗ്ലോവ്‌സ് തിരുകിയിരുന്നതായി പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തിയതായി സെക്ടർ 34 പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.

Story Highlights- murderനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More