Advertisement

കുസാറ്റിലെ എസ്എഫ്‌ഐ അതിക്രമം; ഉടൻ നടപടിയുണ്ടാകുമെന്ന് വിസി

January 28, 2020
Google News 1 minute Read

കുസാറ്റിലെ എസ്എഫ്‌ഐ അതിക്രമത്തിനെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന സൂചന നൽകി കുസാറ്റ് വിസി കെവി മധുസൂദനൻ. 3 അംഗ സമിതി സമിതി 1 ആഴ്ച്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും കെവി മധുസൂദനൻ ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തിൽ എസ്എഫ്‌ഐ നേതാക്കളെ രക്ഷപ്പെടുത്താൻ അന്വേഷണ കമ്മീഷൻ ശ്രമിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

കുസാറ്റിൽ 4-ാം വർഷ വിദ്യാർത്ഥി ആസിൽ അബൂബക്കറിനെ ആക്രമിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നാണ് വൈസ് ചാൻസിലർ കെവി മധുസൂദനൻ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന 3 അംഗ സമിതി ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മധുസൂദനൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആസിൽ അബൂബക്കറിനെ ആക്രമിച്ച സംഭവത്തിൽ ആരോപണ വിധേയരായ എസ്എപ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത് കെ ബാബു, പ്രസിഡന്റ് രാഹുൽ എന്നിവരെ അന്വേഷണ കമ്മീഷൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി ഒരു പറ്റം വിദ്യാർത്ഥികൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here