ഐപിഎൽ ഓൾസ്റ്റാർ മത്സരം; ബുംറയും കോലിയും രോഹിതും ധോണിയും ഒരു ടീമിൽ

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിനു മുന്നോടിയായി നടക്കുന്ന ഓൾസ്റ്റാർ മത്സരത്തിൽ കളത്തിലിറങ്ങുക കരുത്തരായ ടീമുകൾ. ഐപിഎൽ ടീമുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ടീമുകളെ ഇറക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഉത്തര–പൂർവ മേഖലകളിൽ നിന്നുള്ള ടീമുകളിൽ നിന്നുള്ള താരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ടീമും ദക്ഷിണ–പടിഞ്ഞാറൻ മേഖലയിലെ ടീമുകളിൽ നിന്നുള്ള താരങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു ടീമും തമ്മിലാവും ഏറ്റുമുട്ടുക.
ഡൽഹി ക്യാപിറ്റൽസ്, കിംഗ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളാണ് ഉത്തര–പൂർവ മേഖലകളിൽ നിന്ന് ഐപിഎൽ കളിക്കുന്നത്. ദക്ഷിണ–പടിഞ്ഞാറൻ മേഖലയിലാവട്ടെ ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളും ഐപിഎൽ കളിക്കുന്നുണ്ട്.
ഇതോടെ ഇന്ത്യൻ നായകൻ വിരാട് കോലി (ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്), ഉപനായകൻ രോഹിത് ശർമ (മുംബൈ ഇന്ത്യൻസ്), മുൻ നായകൻ മഹേന്ദ്ര സിങ് ധോണി (ചെന്നൈ സൂപ്പർ കിങ്സ്) എന്നിവർക്കൊപ്പം ഡേവിഡ് വാർണർ (സൺ റൈസേഴ്സ് ഹൈദരാബാദ്), എബി ഡിവില്ല്യേഴ്സ് (ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്), ഷെയിൻ വാട്സൺ (ചെന്നൈ സൂപ്പർ കിങ്സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യൻസ്), റാഷിദ് ഖാൻ (സൺ റൈസേഴ്സ് ഹൈദരാബാദ്) തുടങ്ങിയ താരങ്ങൾ ഒരു ടീമിൽ അണിനിരക്കും.
മറ്റേ ടീമിലാവട്ടെ ശിഖർ ധവാൻ (ഡൽഹി ക്യാപിറ്റൽസ്), സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്), ക്രിസ് ഗെയിൽ (കിംഗ്സ് ഇലവൻ പഞ്ചാബ്), ആന്ദ്രേ റസൽ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ബെൻ സ്റ്റോക്സ് (രാജസ്ഥാൻ റോയൽസ്), ലോകേഷ് രാഹുൽ (കിംഗ്സ് ഇലവൻ പഞ്ചാബ്), ജോഫ്ര ആർച്ചർ (രാജസ്ഥാൻ റോയൽസ്) തുടങ്ങിയ താരങ്ങളും അണിനിരക്കും. മത്സരത്തിൻ്റെ വേദി തീരുമാനിക്കപ്പെട്ടിട്ടില്ല.
Story Highlights: IPL, Virat Kohli, MS Dhoni, Rohit Sharma, Jasprit Bumrah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here