നിർബന്ധിച്ച് അശ്ലീല ചിത്രങ്ങൾ കാണിച്ചു; കൊറിയോഗ്രാഫർ ഗണേശ് ആചാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫർ ഗണേശ് ആചാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. മുംബൈ ഓഫിസ് സന്ദർശിക്കുമ്പോഴെല്ലാം ഗണേശ് തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങൾ കാണിക്കുമെന്ന് യുവതി ദേശിയ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷൻ (ഐഎഫ്ടിസിഎ)മുംബൈ അന്ധേരിയിൽ നടത്തിയ പരിപാടിക്കിടെ ഗണേശ് ആചാര്യയും രണ്ട് വനിതകളും ചേർന്ന് തന്നെ ഉപദ്രവിച്ചുവെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അംബോലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഗണേശ് അചാര്യ തന്നിൽ നിന്ന് കമ്മീഷൻ ചോദിച്ചിരുന്നതായും പറയുന്നു.

Story Highlights- Rape, Choreographerനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More