പന്തീരാങ്കാവ് യുഎപിഎ കേസ്; അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് അലൻ താഹ മനുഷ്യാവകാശ സമിതി

കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് അലൻ താഹ മനുഷ്യാവകാശ സമിതി. ഫെബ്രുവരി 12ന് നിയമസഭയ്ക്ക് മുന്നിൽ സാംസ്‌കാരിക മതിൽ തീർക്കുമെന്നും സമിതി അറിയിച്ചു.
അടൂർ ഗോപാലകൃഷ്ണൻ,എൻ എസ് മാധവൻ, ബി ആർ പി ഭാസ്‌കർ, ഡോ ആസാദ്, കെ അജിത തുടങ്ങി സാംസ്‌കാരിക നായകരും ആക്ടിവിസ്റ്റുകളും ഒപ്പിട്ട കത്താണ് മുഖ്യമന്തിക്ക് നൽകുക. എൻഐഎ ഏറ്റെടുത്ത കേസ് തിരിച്ചു നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് സമതി ആവശ്യപ്പെട്ടു. അലൻ താഹ വിഷത്തിൽ സംസ്ഥാന സർക്കാരും സിപിഐഎമ്മും ഒളിച്ചു കളിക്കുകയാണെന്നും സമിതി കുറ്റപ്പെടുത്തി.
Story Highlights- UAPA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here