കൊറോണ വൈറസ്; വയനാട്ടിൽ ഏഴ് പേർ നിരീക്ഷണത്തിൽ

ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസ് പശ്ചാത്തലത്തിൽ വയനാട്ടിൽ ഏഴ് പേർ നിരീക്ഷണത്തിൽ. ചൈനയിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ ഇതിൽ ഉൾപ്പെടുന്നു. കച്ചവട ആവിശ്യത്തിന് പോയ രണ്ട് പേരും നിരീക്ഷണത്തിലാണ്. എന്നാൽ നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ അറിയിച്ചു.
അതേസമയം,സംസ്ഥാനത്താകെ 633 പേർ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്. ഏഴ് പേർ രോഗലക്ഷണങ്ങൾ കാണിക്കുന്നുവെന്നും 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി പറഞ്ഞു. അതേ സമയം കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ആരോഗ്യസംഘം വിലയിരുത്തി.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലും മെഡിക്കൽ കോളജിലും ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങൾ കേന്ദ്ര സംഘം വിലയിരുത്തി. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ സ്ഥിതിഗതികളും വിലയിരുത്തി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കിയ സംഘം കേരളം സ്വീകരിച്ച മുൻകരുതൽ നടപടികളിൽ തൃപ്തിയും രേഖപ്പെടുത്തി.
Story Highlights – Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here