Advertisement

‘ഷമ്മി ഹീറോയാടാ ഹീറോ’; ക്രിക്കറ്റ് താരം ഷമിയുടെ ആഹ്ലാദ പ്രകടനം ‘ഹിറ്റ്’

January 29, 2020
1 minute Read

മികച്ച കളിപുറത്തെടുത്ത് ന്യൂസിലാൻഡിനെ തറപറ്റിച്ച ഇന്ത്യൻ ടീമാണ് ഇന്ന് വാർത്തകളിലെ താരമെങ്കിൽ സോഷ്യൽ മീഡിയയിൽ മലയാളികൾക്കിടയിൽ ചർച്ച ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ടേബിൾ ടെന്നിസ് കളിയാണ്. ടെന്നിസ് ബോളടിച്ച് മൊബൈൽ ക്യാമറിയിൽ നോക്കി ‘ഷമ്മി ഹീറോയാടാ ഹീറോ’ എന്ന് പറയുന്ന വീഡിയോ ഹിറ്റായിരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘എത്ര രസകരമായ കളിയായിരുന്നു ഇന്ന് രാത്രിയിലേത്. ഈ ഹീറോയുടെ പ്രത്യേക പ്രകടനവും. നമ്മുടെ സ്വന്തം ഷമി ഭായ്. ഷമി ഹിറോ ആടാ ഹീറോ’-സഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരിലാണ് ഇന്ത്യ ന്യൂസിലൻഡിനെ തോല്പിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡും 179 റൺസ് എടുത്തു. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ന്യൂസിലൻഡിന്റെ ടോപ്പ് സ്‌കോറർ. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights- Mohammed Shami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top