സ്വന്തം പ്രസംഗങ്ങളില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗവര്‍ണര്‍ക്കെതിരായ പ്രമേയം അംഗീകരിക്കണം: കെ മുരളീധരന്‍

സ്വന്തം പ്രസംഗങ്ങളില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ പ്രമേയം അംഗീകരിക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പ്രമേയത്തില്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ന്യൂനപക്ഷങ്ങളെ പിന്നില്‍ നിന്ന് കുത്തിയ മുഖ്യമന്ത്രി എന്നാകും പിണറായി അറിയപ്പെടുകയെന്നും കെ മുരളീധരന്‍ കോട്ടയത്ത് പറഞ്ഞു.

ലാവ്‌ലിന്‍ വിഷയത്തില്‍ ഗവര്‍ണര്‍ പാലമായോ എന്ന് സംശയമുണ്ട്. ഇപ്പോള്‍ അക്കാര്യം ഗവര്‍ണര്‍ ഏറ്റെടുത്തതായാണ് തോന്നുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രമേയം പ്രസിദ്ധീകരിച്ചു. നിയമസഭാ ബുള്ളറ്റിനിലാണ് പ്രമേയം പ്രസിദ്ധീകരിച്ചത്.

Story Highlights: K Muraleedharan,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More