നിര്‍ഭയ കേസ്; ദയാ ഹര്‍ജി തള്ളിയതിനെതിരെ പ്രതി നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി

നിര്‍ഭയ കേസില്‍ ദയാ ഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ പ്രതി മുകേഷ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ദയാ ഹര്‍ജിയില്‍ രാഷ്ട്രപതി കൃത്യമായ പരിശോധന നടത്തിയില്ലെന്നായിരുന്നു മുകേഷ് കുമാര്‍ സിംഗിന്റെ ആരോപണം.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എല്ലാ രേഖകളും രാഷ്ട്രപതിക്ക് അയച്ചു നല്‍കിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നും കോടതി അറിയിച്ചു. അതേസമയം, വധശിക്ഷക്കെതിരെ മറ്റൊരു പ്രതി അക്ഷയ് കുമാര്‍ സിംഗ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ പുനഃപരിശോധനാ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ജുഡീഷ്യല്‍ പരിശോധനയുടെ സാധ്യത പരിമിതമാണെന്ന് കോടതി ഇന്നലെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.
Story Highlights: Nirbhaya case,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here