Advertisement

വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി യുഡിഎഫ്

January 29, 2020
1 minute Read

നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി യുഡിഎഫ് അംഗങ്ങള്‍. യുഡിഎഫ് അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ടി വി ഇബ്രാഹിം, എം വിന്‍സെന്റ് എന്നീ എംഎല്‍എമാരെ കൈയേറ്റം ചെയ്‌തെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് പരാതി നല്‍കി.

നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ തടഞ്ഞിരുന്നു. യുഡിഎഫ് എംഎല്‍എമാര്‍ വഴിയില്‍ കിടന്നും പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ച എംഎല്‍എമാരെ പിടിച്ചുമാറ്റുന്നതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.

Story Highlights: kerala niyama sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top