ആലുവ കുട്ടമശ്ശേരിയിൽ വാഹനാപകടം; രണ്ടു പേർക്ക് ഗുരുതര പരുക്ക്

ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ കുട്ടമശ്ശേരി ചൊവ്വര ഭാഗത്തുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരുക്ക്. പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം നിയന്ത്രണം വിട്ട് മറുവശത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പിക്കപ്പ് വാനിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാറും അപകടത്തിൽ പെട്ടു. ഇരു വാഹനങ്ങളും തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിൻ്റെ മുൻഭാഗം നിശേഷം തകർന്നു. കുട്ടികളടക്കം നിരവധി യാത്രക്കാർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നെങ്കിലും വലിയ അപകടം ഒഴിവായി. ഇരു വാഹനങ്ങളും പെരുമ്പാവൂരിൽ നിന്നും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിലേക്ക് തള്ളിനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ച് ശേഷമാണ് മറുവശത്തേക്ക് ഇടിച്ചു കയറിയത്.
രാവിലെ 7 മണിക്കായിരുന്നു സംഭവം.
Story Highlights: Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here