നടിയെ ആക്രമിച്ച കേസ്; അന്തിമ വിചാരണ ഇന്ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ആരംഭിക്കും. 35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂർത്തിയാക്കും.
ഇന്ന് ഒന്നാം സാക്ഷിയും ഇരയുമായ നടിയെ വിസ്തരിക്കും. മുന്നൂറ്റിഅൻപതിലധികം സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപെടുത്തിയിരുന്നത്. എന്നാൽ വിസ്തരിക്കാനായി 136 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയത്.
Read Also: നടിയെ അക്രമിച്ച കേസ്; കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ കേസില്ല
എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്ത് പേരാണ് കേസിലെ പ്രതികൾ. കേസിലെ ആറ് പ്രതികൾ നിലവിൽ റിമാൻഡിൽ കഴിയുകയാണ്.
അതേസമയം, വിചാരണക്കോടതി നടപടികൾക്കെതിരെ ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രത്യേകം വിചാരണ നടത്തണമെന്നായിരുന്നു ഹർജിയിലെ ദിലീപിന്റെ ആവശ്യം. എന്നാൽ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.
dileep case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here