Advertisement

ദിവ്യാ ഉണ്ണി വീണ്ടും അമ്മയായി

January 30, 2020
6 minutes Read

നടി ദിവ്യാ ഉണ്ണി വീണ്ടും അമ്മയായി. താരത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ജനുവരി 14നാണ് താരത്തിന് പെൺകുട്ടി പിറന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ‘ജനുവരി 14ന് ഈ കുഞ്ഞു രാജകുമാരി വന്നിരിക്കുന്നു. ഐശ്വര്യ നിങ്ങളുടെ ഏവരുടേയും അനുഗ്രഹവും പ്രാർത്ഥനകളും തേടുന്നു’- ദിവ്യാ ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read Also : ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ

2018 ഫെബ്രുവരി 5നാണ് ദിവ്യാ ഉണ്ണിയും തിരുവനന്തപുരം സ്വദേശി അരുൺ കുമാർ മണികണ്ഠനും വിവാഹിതരാകുന്നത്. അമേരിക്കൻ മലയാളിയായ ഡോ. സുധീർ കുമാറുമായുള്ള വിവാഹം 2018 ഓഗസ്റ്റിലാണ് വേർപ്പെടുത്തിയത്. രണ്ട് മക്കളും ദിവ്യാ ഉണ്ണിക്കൊപ്പം തന്നെയാണ്.

Story Highlights- Divya Unni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top