ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ

നടി ദിവ്യാ ഉണ്ണിയുടെ വിവാഹത്തോട് അനുബന്ധിച്ച് റൂസ്റ്റണില്‍ നടന്ന സത്കാരചടങ്ങിന്റെ വീഡിയോ പുറത്ത്. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായിരിക്കുന്നത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു രാവിലെയായിരുന്നു. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.ഒരുവര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. സത്കാരവേദിയിലേക്ക് ദിവ്യയുടെ മകള്‍ മീനാക്ഷിയാണ് ഫ്ളവര്‍ ഗേളായി മുന്നില്‍ നടക്കുന്നത്. അര്‍ജ്ജുന്‍ എന്ന മകന്‍ കൂടിയുണ്ട് ദിവ്യയ്ക്ക്. രണ്ട് മക്കളും ദിവ്യയ്ക്കൊപ്പമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here