Advertisement

ജാമിഅ മില്ലിയ വിദ്യാർത്ഥികൾ രാജ്ഘട്ടിലേക്ക് നടത്തിയ ലോംഗ് മാർച്ചിന് നേരെ വെടിവയ്പ്; ഒരാൾക്ക് പരുക്ക്

January 30, 2020
1 minute Read

മഹാത്മാ ഗാന്ധിയുടെ 72-ാം ചരമവാർഷിക ദിനത്തിൽ ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ രാജ്ഘട്ടിലേക്ക് നടത്തിയ മാർച്ചിന് നേരെ വെടിവയ്പ്. ഒരു വിദ്യാർത്ഥിക്ക് പരുക്കേറ്റു. സിവിൽ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധ മാർച്ചിന് നേരെ വെടിവച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.

പൗരത്വ നിയമ ഭേദഗതി റദ്ദാക്കുക, എൻ.ആർ.സി, എൻ.പി.ആർ എന്നിവ നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിന് അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

read also: ജാമിഅ നഗറിലെ അക്രമം; 70 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ നഗറിലുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. സംഘർഷത്തിൽ നേരിട്ട് പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. 2019 ഡിസംബർ 15 നാണ് ജാമിഅ നഗറിൽ സംഘർഷമുണ്ടായത്. ഫ്രണ്ട്‌സ് കോളനിക്ക് സമീപമുണ്ടായ സംഘർഷത്തിൽ അഞ്ച് ബസുകൾ കത്തിനശിച്ചിരുന്നു. ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളടക്കം നൂറുകളക്കിന് പേർ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു.

story highlights- jamia millia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top