നടക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടം; കരയോഗം ഭാരവാഹികൾ കസ്റ്റഡിയിൽ

നടക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപടവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികളെ കസ്റ്റഡിയിൽ എടുത്തു. നാലു പേരെയാണ് ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം, വെടിക്കെട്ട് നടത്തിയവർ ഒളിവിലാണ്.
സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് എക്‌സ്‌പ്ലോസീവ് കൺട്രോളർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ വീഴ്ച വ്യക്തമായിട്ടുണ്ടെന്നും എക്‌സ്‌പ്ലോസീവ് കൺട്രോളർ വ്യക്തമാക്കി. കരാർ എടുത്തവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. വെടിക്കെട്ടിനുള്ള സ്‌ഫോടക വസ്തുക്കൾ റോഡിൽ നിന്ന് 100 മീറ്റർ അകലെ സ്ഥാപിക്കണമെന്നാണ് നിബന്ധന. എന്നാൽ നടക്കാവിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചത് പതിനഞ്ച് മീറ്റർ മാത്രം അകലെയാണ്. ഇത് ചട്ടം ലംഘിച്ചുള്ള നടപടിയാണ്. മുന്നൂറോളം അമിട്ടുകൾ പൊട്ടിയിട്ടില്ലെന്നും ഇവ നിർവീര്യമാക്കിയെന്നും എക്‌സ്‌പ്ലോസീവ് കൺട്രോളർ അറിയിച്ചു.
read also: നടക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; 15 പേർക്ക് പരുക്ക്
ചാലക്കുടിയിലെ സ്റ്റീഫൻ ഫയർ വർക്‌സാണ് നടക്കാവിൽ കരാർ ഏറ്റെടുത്തത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അപകടത്തിൽ പതിനേഴ് പേർക്കാണ് പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ അധികവും സ്ത്രീകളാണ്.
story highlights- nadakkavu, fireworks, explosion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here