‘ആദ്യമായി മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട്’; ഓർമ പങ്കുവച്ച് ടൊവിനോ തോമസ്

ആദ്യമായി സിനിമയിൽ മുഖം കാണിച്ച ഓർമ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. എട്ട് വർഷം മുൻപത്തെ സിനിമയിലെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് പഴയകാല ഓർമകൾ ടൊവിനോ പങ്കുവച്ചത്.
2012 ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിലെ ‘സോഷ്യലിസം വന്നാൽ’ എന്ന ഗാനരംഗത്തിലെ ചിത്രമാണ് ടൊവിനോ പങ്കുവച്ചത്. അനൂപ് ചന്ദ്രന് പിറകിലായി ജാഥവിളിച്ച് പോകുന്നതാണ് സീൻ.
സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കളിൽ വിനയ് ഫോർട്ട്, സ്വാസിക, മധു, കലാഭവൻ മണി, സലിം കുമാർ, ജീജോയ് തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിൽ ചെഗുവേര സുധീരൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here