ഡൽഹി തെരഞ്ഞെടുപ്പ്; ആംആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. പാർട്ടി ദേശീയ വക്താവ് ഡെറിക് ഒബ്രിയനാണ് ആംആദ്മിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഒബ്രിയൻ പാർട്ടിയുടെ പിന്തുണ അറിയിച്ചത്.
വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം എന്നീ രംഗങ്ങളിലെല്ലാം ആംആദ്മി പാർട്ടി നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ആംആദ്മി പാർട്ടിക്ക് വളരെ മികവോടെ കാര്യങ്ങൾ ചെയ്യാൻ കഴിയും. അരവിന്ദ് കേജ്‌രിവാളിനും മറ്റ് സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യണമെന്നും ഒബ്രിയൻ പറയുന്നു.
രജീന്ദർ നഗറിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നുണ്ട്. എന്നാൽ അവിടെ മത്സരിക്കുന്ന രാഘവ് ഛദ്ദക്ക് വോട്ട് നൽകണം. രാഘവ് ഛദ്ദ ഉത്സാഹിയും സമർത്ഥനുമാണെന്നും ഒബ്രിയൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here