പി വി അൻവർ ഒറ്റയ്ക്ക് യുഡിഎഫിലേക്കില്ല; മറ്റന്നാള്‍ നിര്‍ണായക കൂടിക്കാഴ്ച

പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ ടി അബ്ദുറഹ്മാൻ. തൃണമൂൽ കോൺഗ്രസ് ആയിട്ട് തന്നെ മുന്നണിയിൽ പ്രവേശിപ്പിക്കണം എന്നതാണ് രാഷ്ട്രീയ തീരുമാനം. തൃണമൂൽ കോൺഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട നിർണായക കൂടിക്കാഴ്ച 23ന് നടക്കും. ഇതിന് ശേഷം മുന്നണി പ്രവേശനം ഇല്ലെങ്കിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും . സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അബ്ദുറഹ്മാൻ ട്വന്റി ഫോറിനോട് പറഞ്ഞു.
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതാക്കളും തൃണമൂൽ കോൺഗ്രസിന്റെ ചീഫ് കോർഡിനേറ്റര്മാരും പി വി അൻവറും ചർച്ചയിൽ പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും തൃണമൂൽ കോൺഗ്രസ് പിന്നീടുള്ള തങ്ങളുടെ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുക.
Read Also: വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി
തൃണമൂൽ കോൺഗ്രസിന് എല്ലാ ജില്ലാ കമ്മിറ്റികളും നിലവിൽ വന്നു. 50 ,000 ത്തിലധികം മെമ്പർഷിപ്പുകൾ രൂപീകരിച്ചുകഴിഞ്ഞുവെന്നും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ ശേഷിയുണ്ടെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് യുഡിഎഫ് മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമെടുക്കണം എന്നതാണ് തൃണമൂൽ കോൺഗ്രസിൻറെ ആവശ്യം. എന്നാൽ പി വി അൻവറിനെ യുഡിഎഫിൽ എടുക്കാം എന്നും തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ എടുക്കേണ്ട എന്ന തീരുമാനത്തിലേക്കും ഹൈക്കമാൻഡ് എത്തിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
Story Highlights : PV Anvar will not join UDF alone; crucial meeting the day after tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here