വയനാട്ടിലെ സ്‌കൂളിൽ ശുചിമുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പെൺകുട്ടിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വയനാട് മുട്ടിൽ മുസ്ലിം ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂൾ ശുചിമുറിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക വിവരം. തൂങ്ങിമരണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണത്തിൽ കുട്ടി തനിച്ചാണ് ശുചിമുറിയിലേക്ക് കയറിയതെന്ന് വ്യക്തമായിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് പ്ലസ്ടു വിദ്യാർത്ഥിനിയായ കമ്പളക്കാട് സ്വദേശി ഫാത്തിമ നസീലയെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടച്ചിട്ട ശുചിമുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ പൊലീസിന് നൽകിയ മൊഴികളിൽ ചില വൈരുധ്യങ്ങൾ വന്നതോടെ സംഭവം കൂടുതൽ സങ്കീർണ്ണമായി. ജില്ലാ കളക്ടർ, ജില്ല പോലീസ് മേധാവി, ഡിഎംഒ തുടങ്ങിയവർ സ്ഥലത്തെത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.തൂങ്ങി മരണമെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടി തനിച്ചാണ് ശുചിമുറിയിലേക്ക് കയറിയതെന്ന് വ്യക്തമായിരുന്നു. ധരിച്ചിരുന്ന മഫ്ത ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights- Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here