ഉത്തർപ്രദേശിൽ കുട്ടികളെ ബന്ദിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു

ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു. സ്ത്രീയുടെ ശരീരത്ത് നിരവധി പരുക്കുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും കാൺപൂർ റേഞ്ച് ഐജി മോഹിത് അഗർവാൾ പറഞ്ഞു.

പരോളിലിറങ്ങിയ കൊലക്കേസ് പ്രതി സുഭാഷ് ബദ്ദയാണ് കഴിഞ്ഞ ദിവസം ഇരുപതോളം കുട്ടികളെ ബന്ദികളാക്കിയത്. മകളുടെ ജന്മദിനമാണെന്ന പേരിൽ ഗ്രാമത്തിലെ കുട്ടികളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സുഭാഷ് ബദ്ദാം, കുട്ടികളെ ബന്ദികളാക്കുകയായിരുന്നു. കുട്ടികൾ തിരികെ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

read also: ഉത്തർപ്രദേശിൽ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു

വീട് വളഞ്ഞ പൊലീസ് നീണ്ട 10 മണിക്കൂറുകൾക്ക് ശേഷം സുഭാഷ് ബദ്ദയെ വധിച്ച് ബന്ദികളെ മോചിപ്പിച്ചിരുന്നു. പൊലീസ് നടപടി അവസാനിച്ച ശേഷം നാട്ടുകാർ അക്രമിയുടെ ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.

story highlights- kidnap, killed, uttarpradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top