Advertisement

ചൈനയ്ക്ക് ‘ഐക്യദാർഢ്യം’; പൗരന്മാരെ ചൈനയിൽ നിന്ന് രക്ഷപ്പെടുത്തില്ലെന്ന് പാക്കിസ്താൻ

January 31, 2020
1 minute Read

ചൈനയിൽ നിന്ന് പൗരന്മാരെ തിരിച്ചെത്തിക്കില്ലെന്ന് പാകിസ്താൻ. ചൈനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാക് നടപടി.

ചൈനയിൽ കൊറോണ വൈറസ് പിടിയിലമർന്ന് പൊലിഞ്ഞത് 170 ജീവനുകളാണ്. വൈറസ് ഭീതിയിൽ ചൈനയിൽ നിന്ന് പൗരന്മാരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ലോക രാജ്യങ്ങൾ. ഇന്ത്യയും ചൈനയിൽ കുടുങ്ങിയ പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് പാകിസ്താൻ ചൈനയോട് ‘ഐക്യദാർഢ്യം’ പ്രഖ്യാപിച്ച് സ്വന്തം പൗരന്മാരെ ചൈനയിൽ നിന്ന് രക്ഷപ്പെടുത്താതിരിക്കുന്നത്.

ചൈനയിലെ വുഹാനിൽ 500 പാകിസ്താൻ പൗരന്മാരാണ് കുടുങ്ങി കിടക്കുന്നത്. ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ്. ‘നാം നിരുത്തവാദിത്തപരമായി ആളുകളെ അവിടെ നിന്ന് മാറ്റിയാൽ അസുഖം കാട്ടുതീ പോലെ പടരും’-പാകിസ്താനിലെ ആരോഗ്യ മന്ത്രാലയം സ്‌പെഷ്യൽ അസിസ്റ്റന്റ് ഡോ.സഫർ മിർസ അറിയിച്ചു.

വുഹാനിനെ പുറമെ ചൈനയിൽ നിരവധിയിടങ്ങളിലായി 30,000 പാകിസ്താനികളുണ്ട്.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top