Advertisement

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി 119 വയസുള്ള കേശവൻ നായർ

January 31, 2020
1 minute Read

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ഇങ്ങ് കേരളത്തിൽ ജീവിച്ചിരിപ്പുണ്ട്. കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ് 119കാരനായ കേശവൻ നായർ ജീവിക്കുന്നത്. താനാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് ഇദ്ദേഹം സ്വയം തിരിച്ചറിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല.

കോട്ടയം ജില്ലയിലെ മാന്നാറിൽ നിന്ന് കൊടുമണ്ണിലേക്കും അവിടെ നിന്ന് പട്ടാഴിയിലേക്കും കേശവൻ നായർ വർഷങ്ങൾക്ക് മുന്നേ കുടിയേറിയതാണ്. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. കേശവനാശാൻ രണ്ടായിരത്തോളം കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിച്ച കർക്കശക്കാരനായ അധ്യാപകൻ കൂടിയാണ്. ഈ പ്രായത്തിലും സംസ്‌കൃത ശ്ലോകങ്ങൾ ഒന്നും ആശാൻ മറന്നിട്ടില്ല. ശ്ലോകങ്ങളുടെ അർത്ഥവും ലോകമുത്തച്ഛൻ പറഞ്ഞു തരും.

Read Also: ഏറ്റവും മികച്ച കളിക്കാരൻ ക്രിസ്ത്യാനോ റൊണാൾഡോ ആണെന്ന് വിരാട് കോലി

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള കേശവൻ നായർ ഗാന്ധിജിയെ കണ്ടതിന്റെ ഓർമകളും ട്വന്റിഫോറിനോട് പങ്കുവച്ചു. ഭാര്യ പാറുക്കുട്ടിയമ്മയും മൂത്തമകൻ വാസുദേവൻ നായരും മരിച്ചു. മൂന്നാമത്തെ മകളായ ശാന്തമ്മയോടൊപ്പമാണ് കേശവനാശാന്റെ താമസം.

119 വർഷത്തെ ഒളിമങ്ങാത്ത ഓർമകളുമായി ആശാൻ പാട്ടുപാടിയും ചെറിയ വാശികൾ കാട്ടിയും 120ലേക്ക് കടക്കാനൊരുങ്ങുകയാണ്. ടീനേജിലാണ് ഇപ്പോഴും കേശവൻ നായർ. ഈ പത്തൊൻപത്കാരന് നൂറ് വയസ് കൂടുതലുണ്ടന്നേ ഉള്ളൂ. പുതുതായി വന്ന പാൽപ്പല്ല് കാട്ടി ചിരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ഇപ്പോഴും ജീവിതം ആസ്വദിക്കുകയാണ്.

 

keshavan nair, world’s oldest man, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top