Advertisement

ബജറ്റ്; ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

February 1, 2020
1 minute Read

ബജറ്റ് അവതരണത്തിനായി പുറപ്പെട്ട ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. 10.15 ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്ന് ബജറ്റിന് അനുമതി നല്‍കും. ഇത്തവണയും സ്യൂട്ട്‌കെയ്‌സ് ഒഴിവാക്കി ചുവന്ന ബഹിഖാതയിലാണ് ബജറ്റ് ഫയലുകള്‍ ധനമന്ത്രി കൊണ്ടുവന്നിരിക്കുന്നത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് വിദഗ്ധര്‍ കാത്തിരിക്കുന്നത്. വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനു മുന്നോടിയായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയില്‍ ആവശ്യപ്പെടുന്നത്.

Story Highlights: budget 2020, nirmala sitharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top