Advertisement

ജാമിഅ വെടിവെപ്പ്; ഗൂഡാലോചനക്ക് പിന്നിൽ ഡൽഹി പൊലീസിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനെന്ന് സംശയം

February 1, 2020
1 minute Read

ജാമിഅ മില്ലിയ വിദ്യാർത്ഥികൾക്കു നേരെ യുവാവ് വെടിയുതിർത്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. സംഭവത്തിൻ്റെ സൂത്രധാരൻ ഡൽഹി പൊലീസിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായ രാകേഷ് ത്യാഗി ആണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ജനുവരി 30നു രാത്രി രാകേഷ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ലൈവ് വീഡിയോ ആണ് ഇത്തരത്തിൽ സംശയം ഉണ്ടാവാൻ കാരണം.

19 മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ ആണ് രാകേഷ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വെടിവെപ്പിൻ്റെ പൂർണമായ ഉത്തരവാദിത്തം ഇയാൾ വീഡിയോയിലൂടെ ഏറ്റെടുത്തിട്ടുണ്ട്. വെടി വെച്ച ആളോട് ജെഎൻയുവിലോ ജാമിഅയിലോ പോയി വേണ്ടത് ചെയ്യാൻ പറഞ്ഞത് താൻ ആണെന്നും ഉത്തരവാദിത്തം എന്തു തന്നെയായാലും താനത് ഏറ്റെടുത്തു കൊള്ളാമെന്ന് പരഞ്ഞിരുന്നു എന്നും രാകേഴ് ത്യാഗി വീഡിയോയിൽ പറയുന്നു. ആ യുവാവ് നിരപരാധിയാണെന്നും അയാളെ വിട്ടയച്ച് തന്നെ അറസ്റ്റ് ചെയ്യണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെടുന്നുമുണ്ട്.

കുറേയധികം കാലമായി ഇങ്ങനെയൊരു ആക്രമണം താൻ പ്ലാൻ ചെയ്യുകയായിരുന്നു എന്ന് അയാൾ പറയുന്നു. അവിടെ ചെന്ന് ‘ഹിന്ദുസ്ഥാൻ സിന്ദാബാദ്, ഡൽഹി പൊലീസ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കണമെന്ന് താൻ അവനോട് പറഞ്ഞിരുന്നു. ആ പിസ്റ്റൾ അവന് എവിടുന്നു കിട്ടി എന്നറിയില്ല. 2002 -2003 കാലത്ത് മോദി ഡൽഹിയിൽ വരുമ്പോൾ താൻ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ടീമിൽ ഉണ്ടാവുമായിരുന്നു. താൻ ഗോഡ്സേയുടെയും മോദിയുടെയും ആരാധകനാണെന്നും അവരുടെ പ്രത്യയശാസ്ത്രത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.

2014ൽ ഡൽഹി പൊലീസിൽ നിന്നു റിട്ടയേർഡ് ആയ ഉദ്യോഗസ്ഥനാണ് രാകേഷ് ത്യാഗി. കഴിഞ്ഞ മാസം തൻ്റെ പഴയ യൂണിഫോം ധരിച്ച്, ഫേസ്ബുക്ക് ലൈവിലൂടെ പ്രകടനക്കാരെ വെടിവെച്ചു കൊല്ലണമെന്ന് ഇയാൾ ആഹ്വാനം ചെയ്തിരുന്നു. ഇതിൻ്റെ പേരിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Story Highlights: Jamia Millia, Shooting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top