Advertisement

കൊറോണ വൈറസ് : സംസ്ഥാനത്ത് 1794 നിരീക്ഷണത്തില്‍

February 1, 2020
1 minute Read

കൊറോണ വൈറസ് സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് 1794 നിരീക്ഷണത്തിലുള്ളത്. 1723 പേര്‍ വീടുകളിലും 71 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതിയ പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും പരിശോധനയും നിരീക്ഷണവും ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു. പുനൈ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ച 38 സാമ്പിളുകളില്‍ 24 എണ്ണത്തിന്റെ പരിശോധന ഫലം ഇതുവരെ ലഭിച്ചു. എല്ലാം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ പരിശോധനക്കായി അയച്ച രണ്ടാമത്തെ സാമ്പിള്‍ റിസള്‍ട്ട് വരാനുണ്ട്.

തൃശൂര്‍ ജില്ലയില്‍ 133 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 14 പേരും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. വടക്കാഞ്ചേരിയില്‍ നിരീക്ഷണത്തിലുള്ളയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.

അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പ്രചരിപ്പിച്ച വ്യാജ സന്ദേശം ഫോര്‍വേഡ് ചെയ്തവരും സൈബര്‍ കേസില്‍ പ്രതികളാകും. സാമ്പിളുകളുടെ പരിശോധന വേഗത്തിലാക്കുന്നതിനായി പൂനൈയില്‍ നിന്നുള്ള സംഘം നാളെ ആലപ്പുഴയിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. ഇവരുടെ മേല്‍നോട്ടത്തില്‍ ഇനിയുള്ള സാമ്പിളുകള്‍ ആലപ്പുഴയിലെ ലാബില്‍ പരിശോധിക്കാനാണ് തീരുമാനം. വുഹാനില്‍ നിന്നെത്തിയവരുടെ കുടുംബാംഗങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്.

 

Story Highlights- Corona virus infection, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top