Advertisement

കൊറോണ; ജില്ലകളിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി: മന്ത്രി

February 1, 2020
1 minute Read

എല്ലാ ജില്ലകളിലേയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാണോയെന്ന് പരിശോധിച്ചു. ജില്ലകളിലെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഐസോലേഷന്‍ വാര്‍ഡ് പ്രൈവറ്റ് ആശുപത്രികളിലും സജ്ജീകരിക്കേണ്ടതുണ്ട് ഇതിനായി ജില്ലകളിലെ പ്രൈവറ്റ് ആശുപത്രികളുമായി യോഗം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനില്‍കുമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Story Highlights: corona virus, Corona virus infection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top