സമ്പദ്ഘടനയെ തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്താനാവുമോ ബജറ്റിന്..?

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് രാവിലെ 11 ന് അവതരിപ്പിക്കുന്ന ബജറ്റിലൂടെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ വളര്‍ച്ച കുറഞ്ഞതുമൂലം വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ധനമന്ത്രി എന്ന നിലയില്‍ അവതരിപ്പിക്കാവുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ട്.
എന്നിരുന്നാലും ആദായ നികുതി ഇളവോ സ്ലാബുകളില്‍ മാറ്റമോ സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷയിലുണ്ട്. ജനങ്ങള്‍ കൂടുതല്‍ പണം ചെലവാക്കിയാല്‍ മാത്രമേ ജിഡിപി വളരൂ എന്നതുകൊണ്ട് നികുതി കുറയ്ക്കും എന്നാണ് പ്രതീക്ഷകള്‍. തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതി, പാര്‍പ്പിട പദ്ധതികള്‍ എന്നിവയ്ക്ക് പ്രത്യേക വിഹിതം ബജറ്റില്‍ അനുവദിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ചെറുകിട, ഇടത്തരം കര്‍ഷകരുടെ വരുമാനം കുറയുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക മുരടിപ്പ് മറികടക്കാന്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. സാമ്പത്തിക വളര്‍ച്ചയിലെ വന്‍ ഇടിവ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാണ്. ദേശീയ വരുമാനത്തില്‍ കാര്‍ഷിക മേഖലയുടെ വിഹിതം കുറഞ്ഞു. അതിനാല്‍ തന്നെ യന്ത്രവത്കരണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്‌കരണം, വായ്പകള്‍ അടക്കമുള്ളവയ്ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.
തൊഴിലില്ലായ്മ വലിയ പ്രശ്‌നമായി ഉയരുകയാണ്. ഇതിനെ മറികടക്കാന്‍ ചൈനീസ് വളര്‍ച്ചാ മാതൃക അനുകരിക്കണമെന്നാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്നത്. ഇതിനായി മേയ്ക്ക് ഇന്‍ ഇന്ത്യയും അംസബിള്‍ ഇന്‍ ഇന്ത്യ ഫോര്‍ ദ വേള്‍ഡ് പദ്ധതിയും സംയോജിപ്പിക്കേണ്ടതുണ്ടെന്നും സര്‍വേ പറയുന്നു. വാണിജ്യനയത്തില്‍ ഇതിനനുസരിച്ചുള്ള മാറ്റങ്ങളും വരുത്തേണ്ടതുണ്ട്.
Story Highlights: budget 2020, nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here