മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി

മൂലമറ്റം വൈദ്യുതി നിലയത്തിൽ ആറാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്ററിന് സമീപം പൊട്ടിത്തെറി. 12 മണിയോടെയാണ് അപകടം നടന്നത്. രണ്ട് പാനലുകൾ പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക വിവരം. ഇതിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ആറാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.
ഭൂർഗർഭ നിലയമായതിനാൽ പുക നിറഞ്ഞു. നിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. പൊട്ടിത്തെറിയിൽ ആളപായം ഇല്ല. നിലയത്തിനുള്ളിൽ മൂലമറ്റം അഗ്നിശമന സേന എത്തി രക്ഷാ പ്രവർത്തനം നടത്തി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. 20 ന് രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്ററിൽ പൊട്ടിത്തെറി ഉണ്ടായിരുന്നു. 10 ദിവസത്തിനുള്ളിലാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഇതോടെ നിലയത്തിൽ നിന്ന് 390 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here