Advertisement

കേരളത്തിലെ മാവോയിസ്റ്റുകൾ പൊലീസിന്റെ സങ്കൽപ്പം : കാനം രാജേന്ദ്രൻ

February 1, 2020
1 minute Read

അലൻ-താഹ വിഷയത്തിലും മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതിലും മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിൽ കേരളത്തിലെ മാവോയിസ്റ്റുകൾ പൊലീസിന്റെ സങ്കൽപ്പത്തിലുള്ളതാണ്. മാവോയിസ്റ്റു വേട്ടക്കുള്ള കേന്ദ്രഫണ്ടാണ് പൊലീസിന്റെ ലക്ഷ്യം. ഭരണത്തിലുള്ളവർ അവരുടെ വാക്ക് പൂർണമായി വിശ്വസിക്കുന്നെന്നും മുൻകൂട്ടി വിധി എഴുതെന്നും മുഖ്യമന്ത്രിയെ പരോക്ഷമായി പരാമർശിച്ച് കാനം പറഞ്ഞു. തിരുവനന്തപുരത്ത് മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ .

കാടുകയറുന്ന നീതി എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് കാനം രാജേന്ദ്രൻ മാവോയിസ്റ്റ് വേട്ടക്കെതിരെ ആഞ്ഞടിച്ചത്. രൂപേഷിനെതിരായ ആറ് കേസുകളിൽ യുഎപിഎ കോടതി ഒഴിവാക്കിയപ്പോൾ ഇക്കാര്യം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഡി ജിപി. കോടതി വിട്ടാലും വിടില്ലെന്ന നിലപാടിലാണ് പൊലീസ്.

ഇരട്ട സിം ഇടാവുന്ന ഫോൺ കൈവശം വെച്ചെന്നാണ് പന്തീരാങ്കാവിലെ അലനും താഹക്കുമെതിരായ എഫ്‌ഐആറിലുള്ളത്. രൂപേഷ് എഴുതിയെന്നു പറയുന്ന കത്തുകൾ പരസ്യ ചർച്ചക്ക് വിധേയമാക്കണമെന്ന് സംവാദത്തിൽ സിവിക് ചന്ദ്രൻ ആവശ്യപ്പെട്ടെങ്കിലും കാനം രാജേന്ദ്രൻ അക്കാര്യം തളളി. മാവോയിസ്റ്റുകളെ കൊലപ്പെടുത്തുകയല്ല അവരുമായി ചർ ച്ചയാണ് വേണ്ടതെന്ന് മുൻ റോ മേധാവി ഹോർമിസ് തരകൻ പറഞ്ഞു.

Story Highlights- Maoist,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top